റമദാൻ: തിരക്കേറിയ സമയങ്ങളിൽ പ്രധാന നിരത്തുകളിൽ ഭാരമേറിയ വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതായി അബുദാബി പോലീസ്

UAE

ഈ വർഷത്തെ റമദാൻ മാസത്തിൽ എമിറേറ്റിലെ പ്രധാന റോഡുകളിൽ തിരക്കേറിയ സമയങ്ങളിൽ ഭാരമേറിയ വാഹനങ്ങളും, ട്രക്കുകളും മറ്റും പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി അബുദാബി പോലീസ് അറിയിച്ചു. റമദാനിൽ റോഡുകളിലെ ഗതാഗതം സുഗമമാക്കുന്നതിനും, റോഡപകടങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനുമായാണ് ഈ നടപടി.

ഈ അറിയിപ്പ് പ്രകാരം അബുദാബിയിലെയും, അൽഐനിലെയും റോഡുകളിൽ റമദാൻ മാസത്തിൽ രാവിലെ 08:00 മുതൽ 10:00 വരെയും, ഉച്ചയ്ക്ക് 2:00 മുതൽ വൈകീട്ട് 4:00 വരെയും ഹെവി ഡ്യൂട്ടി ട്രക്കുകൾ, ലോറികൾ, 50-ലധികം യാത്രക്കാരെ വഹിക്കുന്ന ബസുകൾ എന്നിവയ്ക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഈ വിലക്ക് റമദാൻ മാസത്തിലുടനീളം ബാധകമാണ്.

ഈ നിർദ്ദേശം കൃത്യമായി പാലിക്കാനും, റമദാൻ മാസത്തിൽ എമിറേറ്റിലെ റോഡുകൾ സുരക്ഷിതമാക്കുന്നതിന് സഹകരിക്കാനും അബുദാബി പോലീസ് ഹെവി ഡ്യൂട്ടി ട്രക്കുകളുടെ ഡ്രൈവർമാരോട് ആഹ്വാനം ചെയ്തു.

WAM