എമിറേറ്റിലെ റോഡുകളിൽ ഇ-സ്‌കൂട്ടർ ഉപയോഗിക്കുന്നവർക്കിടയിൽ സുരക്ഷ സംബന്ധിച്ച് അവബോധം വളർത്തുന്നതിനായി അബുദാബി പോലീസ് ഒരു പ്രചാരണ പരിപാടി ആരംഭിച്ചു. 2025 ജൂലൈ 24-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
#أخبارنا | #شرطة_أبوظبي تنفذ حملة ميدانية لمستخدمي السكوتر الكهربائي
— شرطة أبوظبي (@ADPoliceHQ) July 24, 2025
التفاصيل:https://t.co/P5EEvVbDOM pic.twitter.com/k9790XAjyJ
ഈ പ്രചാരണ പരിപാടിയുടെ ഭാഗമായി ഇ-സ്‌കൂട്ടർ ഉപയോഗിക്കുന്നവരെ നേരിട്ട് കണ്ടുള്ള ബോധവത്‌കരണവും, ഡിജിറ്റൽ പ്രതലങ്ങളിലൂടെയുള്ള ബോധവത്‌കരണ സന്ദേശങ്ങളും പോലീസ് നടത്തുന്നുണ്ട്.
ഇ-സ്‌കൂട്ടർ സുരക്ഷിതമായി ഉപയോഗിക്കുന്നത് സംബന്ധിച്ച അവബോധം വളർത്തുന്നതിനും, റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും, എമിറേറ്റിൽ ഉടനീളം ഇ-സ്‌കൂട്ടറുകൾ സുരക്ഷിതമായ രീതിയിൽ റൈഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഈ പ്രചാരണ പരിപാടിയിലൂടെ പോലീസ് ലക്ഷ്യമിടുന്നു.
അബുദാബി പോലീസ് സെൻട്രൽ ഓപ്പറേഷൻസ് സെക്ടറിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രാഫിക് ആൻഡ് പട്രോൾസിന്റെ നേതൃത്വത്തിലാണ് ഈ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്. ഇലക്ട്രിക്ക് സ്‌കൂട്ടറുകൾ ഉപയോഗിക്കുന്ന അവസരത്തിൽ ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി പൊതുജനങ്ങൾക്കിടയിൽ അവബോധം വളർത്തുന്നതിനും ഈ പരിപാടി ലക്ഷ്യമിടുന്നു.

