റോഡുകളിൽ വാഹനങ്ങൾ മുന്നറിയിപ്പില്ലാതെ വെട്ടിത്തിരിക്കുന്നത് അപകടങ്ങൾക്കിടയാക്കുമെന്ന് അബുദാബി പോലീസ് ചൂണ്ടിക്കാട്ടി. 2024 ജൂലൈ 5-നാണ് അബുദാബി പോലീസ് ഇക്കാര്യം സംബന്ധിച്ച ഒരു അറിയിപ്പ് പുറത്തിറക്കിയത്.
മുന്നറിയിപ്പില്ലാതെ വാഹനങ്ങൾ ഒരു വരിയിൽ നിന്ന് മറ്റു വരികളിലേക്ക് വെട്ടിത്തിരിക്കുന്നതും, തെറ്റായ രീതിയിൽ ഓവർടേക്ക് ചെയ്യുന്നതും ഉൾപ്പടെയുള്ള ഡ്രൈവിംഗ് ശീലങ്ങൾ മൂലം ഉണ്ടാകുന്ന അപകടങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പങ്ക് വെച്ച് കൊണ്ടാണ് പോലീസ് ഈ അറിയിപ്പ് നൽകിയത്.
റോഡിൽ വാഹനങ്ങൾ പെട്ടെന്ന് വെട്ടിത്തിരിക്കുന്നത്, സിഗ്നൽ കൂടാതെ അശ്രദ്ധമായി റോഡിലെ ഒരു വരിയിൽ നിന്ന് മറ്റു വരികളിലേക്ക് തിരിയുന്നത്, തെറ്റായ രീതിയിൽ മറ്റു വാഹനങ്ങളെ മറികടക്കുന്നത് മുതലായ ശീലങ്ങൾ വലിയ അപകടങ്ങളിലേക്ക് നയിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ മുന്നറിയിപ്പില്ലാതെ വെട്ടിത്തിരിക്കുന്നത് പിഴ ലഭിക്കാവുന്ന നിയമലംഘനമാണെന്ന് അബുദാബി പോലീസ് നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Cover Image: Screengrab from a video shared by Abu Dhabi Police on Twitter.