റമദാൻ: എല്ലാത്തരത്തിലുള്ള ഭിക്ഷാടനവും നിരോധിച്ചിട്ടുള്ളതായി അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി

UAE

എമിറേറ്റിൽ ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പ് അബുദാബി പോലീസ് ആവർത്തിച്ചു. എമിറേറ്റിൽ എല്ലാത്തരത്തിലുള്ള ഭിക്ഷാടനവും നിരോധിച്ചിട്ടുള്ളതായി അബുദാബി പോലീസ് ഓർമ്മപ്പെടുത്തി.

സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന ഭിക്ഷാടനത്തെക്കുറിച്ച് ഈ അറിയിപ്പിൽ അബുദാബി പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം ഭിക്ഷാടനം സംഘടിതമായി നടത്തുന്നതാണെന്നും,സാധാരണ രീതികളെ അപേക്ഷിച്ച് ഇത്തരം ഭിക്ഷാടനത്തിൽ നിന്ന് വലിയ തുകകളാണ് പിരിച്ചെടുക്കുന്നതെന്നും, ഇത്തരക്കാർ പരിശുദ്ധ റമദാനിൽ പൊതുജനങ്ങളുടെ ദയ, സഹാനുഭൂതി എന്നിവയെ ചൂഷണം ചെയ്യുകയാണെന്നും പോലീസ് വ്യക്തമാക്കി.

ഇതിനെതിരെ എമിറേറ്റിലെ നിവാസികളും, സന്ദർശകരും ജാഗ്രത പുലർത്തണമെന്ന് പോലീസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ഭിക്ഷാടകരെ പ്രോത്സാഹിപ്പിക്കുന്ന എല്ലാ രീതികളും ഒഴിവാക്കാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.