വാഹനമോടിക്കുന്നതിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം; മുന്നറിയിപ്പുമായി അബുദാബി പോലീസ്

UAE

വാഹനമോടിക്കുന്നതിനിടയിലുള്ള മൊബൈൽ ഫോൺ ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ് (ADP). ഡ്രൈവിങ്ങിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുക, ഇന്റർനെറ്റ് ഉപയോഗിക്കുക, സമൂഹ മാധ്യമങ്ങളിലെ സന്ദേശങ്ങളിൽ ശ്രദ്ധചെലുത്തുക തുടങ്ങിയ ശീലങ്ങൾ റോഡപകടങ്ങളിലേക്ക് നയിക്കാമെന്നും അധികൃതർ സമൂഹത്തിനെ ഓർമ്മപ്പെടുത്തി.

അതീവ ഗുരുതരമായ അപകടങ്ങളിലേക്ക് നയിക്കാവുന്ന രീതിയിൽ റോഡുകളിൽ അശ്രദ്ധമായ ശീലങ്ങൾ പിന്തുടരുന്ന ഡ്രൈവർമാരുടെ ദൃശ്യങ്ങൾ റോഡ് സുരക്ഷ പ്രചാരണ പരിപാടിയുടെ ഭാഗമായി അബുദാബി മോണിറ്ററിങ് ആൻഡ് കണ്ട്രോൾ സെന്ററുമായി (ADMCC) ചേർന്ന് ADP പ്രക്ഷേപണം ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്. റോഡുകളിൽ അതീവ ശ്രദ്ധ പുലർത്താനും, വാഹനമോടിക്കുന്ന വേളയിൽ അപകടങ്ങൾക്കിടയാകാത്ത ഡ്രൈവിംഗ് ശീലങ്ങൾ പിന്തുടരാനും ഡ്രൈവർമാരോട് ADP ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം ട്രാഫിക്ക് കുരുക്കുകൾ ഒഴിവാക്കുന്നതിനായുള്ള ഉത്തരവാദിത്വത്തോടെയുള്ള ഡ്രൈവിംഗ്, റെഡ് സിഗ്നലുകളിലെ അശ്രദ്ധ ഒഴിവാക്കൽ മുതലായ ശീലങ്ങളിൽ അവബോധം നൽകുന്നതിനായുള്ള പ്രചാരണ പരിപാടികൾ സമൂഹ മാധ്യമങ്ങളിലൂടെയും, മറ്റു മാധ്യമങ്ങളിലൂടെയും ADP ആരംഭിച്ചിട്ടുണ്ട്.