ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് യാത്രചെയ്യുന്നവർ COVID-19 RT-PCR ടെസ്റ്റ് റിസൾട്ടുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിപ്പ് നൽകി. PCR ടെസ്റ്റ് റിസൾട്ടുകൾക്ക് മാത്രമാണ് അംഗീകാരമെന്നും, അംഗീകൃത ലാബിൽ നിന്ന് ലഭിക്കുന്ന സാക്ഷ്യപ്പെടുത്തിയ പ്രിന്റഡ് രൂപത്തിലുള്ള റിസൾട്ടുകൾ ഹാജരാക്കുന്നവർക്ക് മാത്രമായിരിക്കും യാത്രാനുമതി എന്നും സെപ്റ്റംബർ 16-ന് പുറത്തിറക്കിയ ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
എമിറേറ്സ്, ഇത്തിഹാദ് എന്നീ വിമാനക്കമ്പനികളും യാത്രികരോട് പ്രിന്റഡ് രൂപത്തിലുള്ള റിസൾട്ടുകൾ ഹാജരാക്കുന്നതിനു നിർദ്ദേശം നൽകിയിട്ടുണ്ട്. ഡിജിറ്റൽ രൂപത്തിലുള്ളതും, SMS വഴി ലഭിക്കുന്നതുമായ റിസൾട്ടുകൾക്ക് യാത്രാനുമതി നൽകില്ല എന്ന് എമിറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യ – യു എ ഇ യാത്രികർ COVID-19 RT-PCR ടെസ്റ്റ് റിസൾട്ടുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- ICMR/ Pure Health / Micro Health അംഗീകൃത ലാബുകളിൽ നിന്നുള്ള COVID-19 RT-PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്.
- ഇത്തരം ലാബുകളുടെ ലെറ്റർഹെഡിൽ നൽകുന്ന, സാക്ഷ്യപ്പെടുത്തിയ, സ്റ്റാമ്പ് ചെയ്ത, യഥാർത്ഥ പരിശോധനാ ഫലങ്ങളാണ് ഹാജരാക്കേണ്ടത്.
- കൈകൊണ്ട് എഴുതിയതോ, തിരുത്തലുകൾ ഉള്ളതോ ആയ റിസൾട്ടുകൾ അനുവദിക്കുന്നതല്ല. ടെസ്റ്റ് റിസൾട്ടിന്റെ ഫോട്ടോസ്റ്റാറ് കോപ്പി അനുവദനീയമല്ല.
- യാത്രചെയ്യുന്നതിനു മുൻപ്, 96 മണിക്കൂറിനുള്ളിൽ ലഭിച്ചിട്ടുള്ള പരിശോധനാ ഫലങ്ങൾക്ക് മാത്രമാണ് യാത്രാനുമതി നൽകുന്നത്. പരിശോധനകൾക്കായി സ്രവം സ്വീകരിക്കുന്ന സമയം മുതലാണ് 96 മണിക്കൂർ പരിധി ആരംഭിക്കുന്നത്.
- RT-PCR ടെസ്റ്റുകളുടെ റിസൾട്ടുകൾ മാത്രമാണ് സ്വീകരിക്കുന്നത്. True NAT / CB-NAAT മുതലായ ടെസ്റ്റുകൾക്ക് നിലവിൽ അംഗീകാരം നൽകിയിട്ടില്ല.