യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്കായി എയർ ഇന്ത്യ എക്സ്പ്രസ് പ്രത്യേക COVID-19 നിർദ്ദേശങ്ങൾ നൽകി

GCC News

യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്കുള്ള COVID-19 നിർദ്ദേശങ്ങൾ സംബന്ധിച്ച് എയർ ഇന്ത്യ എക്സ്പ്രസ് ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.

https://twitter.com/FlyWithIX/status/1607759476513476608

ഈ അറിയിപ്പ് പ്രകാരം യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ താഴെ പറയുന്ന മാനദണ്ഡങ്ങൾ പാലിക്കണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കിയിട്ടുണ്ട്:

  • മുഴുവൻ യാത്രികരും, അവരുടെ രാജ്യങ്ങൾ മുന്നോട്ട് വെച്ചിരുന്ന സമയക്രമം പാലിച്ചുള്ള, COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിരിക്കുന്നതാണ് ഉത്തമമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
  • വിമാനത്താവളങ്ങളിലും, വിമാനത്തിലും യാത്രികർ മാസ്കുകൾ ഉപയോഗിക്കാനും, സാമൂഹിക അകലം പാലിക്കാനും ശ്രമിക്കേണ്ടതാണ്.
  • യാത്ര പൂർത്തിയാക്കിയ ശേഷം യാത്രികർ തങ്ങളുടെ ആരോഗ്യ സാഹചര്യങ്ങൾ സ്വയം നിരീക്ഷിക്കേണ്ടതും, COVID-19 രോഗലക്ഷണങ്ങൾ പ്രകടമാക്കുന്ന സാഹചര്യത്തിൽ ഉടൻ തന്നെ ആരോഗ്യ മേഖലയിലെ അധികൃതരുമായി ബന്ധപ്പെടേണ്ടതാണ്.
  • ഇന്ത്യയിലെത്തിയ ശേഷം തിരഞ്ഞെടുക്കുന്ന ഏതാനം യാത്രികർക്ക് നടത്തുന്ന ടെസ്റ്റിംഗ് നടപടികളിൽ നിന്ന് 12 വയസിന് താഴെ പ്രായമുള്ള കുട്ടികളെ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഇവരിൽ COVID-19 രോഗലക്ഷണങ്ങൾ പ്രകടമാകുന്ന സാഹചര്യത്തിൽ ടെസ്റ്റിംഗ് നടപടികൾ സ്വീകരിക്കേണ്ടതാണ്.
  • ഈ നിർദ്ദേശങ്ങൾ 2022 ഡിസംബർ 24 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.