അജ്‌മാൻ: 1200-ൽ പരം പുതിയ പാർക്കിംഗ് ഇടങ്ങൾ തുറന്ന് കൊടുത്തു

GCC News

നഗരത്തിൽ 1200-ൽ പരം പുതിയ പാർക്കിംഗ് ഇടങ്ങൾ തുറന്ന് കൊടുത്തതായി അജ്‌മാൻ മുനിസിപ്പാലിറ്റി അറിയിച്ചു. 2025 ജൂൺ 20-നാണ് അജ്‌മാൻ മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം 2025 ജൂൺ 21 മുതൽ അജ്‌മാൻ നഗരത്തിലെ വിവിധ പ്രധാന തെരുവുകളിലായി 1,263 പുതിയ പെയ്ഡ് പാർക്കിംഗ് ഇടങ്ങൾ തുറന്ന് കൊടുത്തിട്ടുണ്ട്.

ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി സ്ട്രീറ്റ് (ഗാർഡൻ സിറ്റി ടവറിന് സമീപം), ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ നുഐമി സ്ട്രീറ്റ് (അജ്‌മാൻ പേൾ ടവറിന് സമീപം), അൽ ബാരാ ബിൻ മാലിക് സ്ട്രീറ്റ്, ഒസാമ ബിൻ സൈദ് സ്ട്രീറ്റ് എന്നിവിടങ്ങളിലായാണ് ഈ പുതിയ പാർക്കിംഗ് ഇടങ്ങൾ ഒരുക്കിയിരിക്കുന്നത്.