എമിറേറ്റിലെ നഴ്സറികൾ ഉൾപ്പടെ മുഴുവൻ വിദ്യാലയങ്ങളിലും വിദ്യാർഥികൾ നേരിട്ടെത്തുന്ന പഠനരീതി താത്കാലികമായി നിർത്തലാക്കാൻ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രാലയവും, അജ്‌മാൻ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് വിഭാഗവും അറിയിച്ചു. അജ്മാനിലെ മുഴുവൻ വിദ്യാലയങ്ങളിലും 100 ശതമാനം വിദൂര വിദ്യാഭ്യാസം നടപ്പിലാക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
COVID-19 പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലൂടെ പൊതുസമൂഹത്തിലെ ആരോഗ്യ സുരക്ഷ നിലനിർത്താൻ ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്.