അജ്‌മാൻ: പുതിയ ബസ് റൂട്ട് പ്രവർത്തനമാരംഭിച്ചു

UAE

പൊതു ഗതാഗത സേവനങ്ങളുടെ ഭാഗമായി ഒരു പുതിയ ബസ് റൂട്ട് പ്രവർത്തനമാരംഭിച്ചതായി അജ്‌മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി (ATA) അറിയിച്ചു. ഫെബ്രുവരി 6, ശനിയാഴ്ച്ച മുതലാണ് ഈ പൊതു ബസ് റൂട്ട് പ്രവർത്തനമാരംഭിച്ചിട്ടുള്ളത്.

അൽ മുസല്ല ബസ് സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് നുഐമിയ വഴി ഷെയ്ഖ് അമ്മർ സ്ട്രീറ്റ് വരെയാണ് ഈ പുതിയ ബസ് റൂട്ട് രൂപകൽപന ചെയ്തിട്ടുള്ളത്. ATA-യുടെ 2021-ലെ വികസന പദ്ധതികളുടെ ഭാഗമായാണ് ഈ ബസ് റൂട്ട് ആരംഭിച്ചിട്ടുള്ളത്.

ദിനവും രാവിലെ 6.30 മുതൽ രാത്രി 10.30 വരെ ഈ റൂട്ടിൽ സേവനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. രാവിലെ 6.30 മുതൽ രാത്രി 10.30 വരെ ഓരോ അര മണിക്കൂർ ഇടവേളകളിലും ഒരു സർവീസ് എന്ന രീതിയിലാണ് ഈ റൂട്ടിൽ സേവനങ്ങൾ നൽകുന്നതെന്ന് ATA വ്യക്തമാക്കി. ഈ റൂട്ടിൽ 11 ബസ് സ്റ്റോപ്പുകളാണുള്ളത്.