യു എ ഇ: അൽ ഐൻ പുസ്തകമേള 2022 നവംബർ 14 മുതൽ ആരംഭിക്കും

GCC News

അൽ ഐൻ പുസ്തകമേളയുടെ പതിമൂന്നാമത് പതിപ്പ് 2022 നവംബർ 14-ന് ആരംഭിക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. 2022 നവംബർ 6-നാണ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ ‘അൽ ഐൻ ബുക്ക് ഫെയർ’ എന്ന പേരിൽ നടത്തി വന്നിരുന്ന ഈ പുസ്തകമേള പതിമൂന്നാമത് പതിപ്പ് മുതൽ ‘അൽ ഐൻ ബുക്ക് ഫെസ്റ്റിവൽ’ (AABF) എന്ന പേരിലാണ് സംഘടിപ്പിക്കുന്നത്.

A file Image of Al Ain Book Fair. Source: WAM.

അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT), അബുദാബി അറബിക് ലാംഗ്വേജ് സെന്റർ എന്നിവർ സംയുക്തമായാണ് ഈ മേള സംഘടിപ്പിക്കുന്നത്.

ഇത്തവണത്തെ അൽ ഐൻ ബുക്ക് ഫെസ്റ്റിവൽ 2022 നവംബർ 14 മുതൽ നവംബർ 20 വരെയാണ് സംഘടിപ്പിക്കുന്നതെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ‘എല്ലാ കണ്ണുകളും അൽ ഐനിലേക്ക്’ എന്ന ആശയത്തിലൂന്നിയാണ് AABF സംഘടിപ്പിക്കുന്നത്. മേളയുടെ ഭാഗമായി നിരവധി സാംസ്കാരിക പരിപാടികളും, കലാ പരിപാടികളും അരങ്ങേറുന്നതാണ്.

ഇതാദ്യമായി, ഹസ്സ ബിൻ സായിദ് സ്റ്റേഡിയം, സായിദ് സെൻട്രൽ ലൈബ്രറി, ഖസ്ർ അൽ മുവൈജി, ബൈത് മുഹമ്മദ് ബിൻ ഖലീഫ, യു എ ഇ യൂണിവേഴ്സിറ്റി എന്നിങ്ങനെ അൽ ഐനിലെ അഞ്ച് ഇടങ്ങളിലായാണ് ഈ പുസ്തകമേള സംഘടിപ്പിക്കുന്നത്. മുൻവർഷങ്ങളിൽ സായിദ് സെൻട്രൽ ലൈബ്രറിയിൽ വെച്ചായിരുന്നു അൽ ഐൻ പുസ്തകമേള സംഘടിപ്പിച്ചിരുന്നത്.

Cover Image: A file Image of Al Ain Book Fair from WAM.