അൽ ഐൻ മേഖലയിൽ അനുഭവപ്പെട്ടിരുന്ന ഷഹീൻ ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള പ്രഭാവം കുറഞ്ഞതോടെ മേഖലയിൽ ഏർപ്പെടുത്തിയിരുന്ന ഏതാനം മുൻകരുതൽ നടപടികൾ പിൻവലിക്കുന്നതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. ഒക്ടോബർ 4-ന് വൈകീട്ടാണ് അധികൃതർ ഈ അറിയിപ്പ് നൽകിയത്.
താഴെ പറയുന്ന തീരുമാനങ്ങളാണ് അൽ ഐൻ മേഖലയെ സംബന്ധിച്ച് അധികൃതർ അറിയിച്ചിരിക്കുന്നത്:
- വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് നേരിട്ടുള്ള പഠനം പുനരാരംഭിക്കും.
- കെട്ടിടനിർമ്മാണ മേഖലയിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കും.
- അൽ ഐനിലെ COVID-19 ടെസ്റ്റിംഗ്, വാക്സിനേഷൻ ടെന്റുകളുടെ പ്രവർത്തനം പുനരാരംഭിക്കും.
- ജബൽ ഹഫീതിലേക്കുള്ള പ്രവേശനം പുനരാരംഭിക്കും.
അധികൃതർ സ്ഥിതിഗതികൾ തുടർച്ചയായി വിലയിരുത്തുമെന്നും, ജനങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ പിന്തുടരണമെന്നും മീഡിയ ഓഫീസ് നിർദ്ദേശിച്ചിട്ടുണ്ട്.
Cover Image: WAM.