അൽ ഐൻ സൂവിൽ ലോക പെൻഗ്വിൻ ദിനം ആഘോഷിച്ചു

UAE

ലോക പെൻഗ്വിൻ ദിനത്തിന്റെ ഭാഗമായി അൽ ഐൻ മൃഗശാലയിൽ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

https://twitter.com/AlAinZooUAE/status/1650837057638367233

ഏപ്രിൽ 25-നാണ് ലോക പെൻഗ്വിൻ ദിനമായി ആചരിക്കുന്നത്. പെൻഗ്വിനുകളെക്കുറിച്ചും, ആവാസവ്യവസ്ഥയ്ക്ക് സംഭവിക്കുന്ന നാശം, രോഗങ്ങൾ തുടങ്ങിയ വിവിധ കാരണങ്ങളാൽ പെൻഗ്വിനുകൾ നേരിടുന്ന വംശനാശഭീഷണിയെക്കുറിച്ചും പൊതുസമൂഹത്തിൽ അവബോധം ഉളവാക്കുക എന്നതാണ് ലോക പെൻഗ്വിൻ ദിനത്തിന്റെ ലക്ഷ്യം.

പെൻഗ്വിനുകളുടെ സംരക്ഷണം മുൻനിർത്തി അൽ ഐൻ സൂ നടത്തുന്ന പരിശ്രമങ്ങൾ മൃഗശാലാ അധികൃതർ ഈ ദിനത്തിൽ പ്രത്യേകം ചൂണ്ടിക്കാട്ടി. അൽ ഐൻ മൃഗശാലയിൽ നിലവിൽ 88 ഹംബോൾട്ട് പെൻഗ്വിനുകളുണ്ട്. ഇന്റർനാഷണൽ യൂണിയൻ ഫോർ കോൺസെർവഷൻ ഓഫ് നേച്ചർ (IUCN) ലിസ്റ്റ് പ്രകാരം ഹംബോൾട്ട് പെൻഗ്വിനുകളെ വംശനാശഭീഷണി നേരിടുന്നവയായാണ് കണക്കാക്കുന്നത്.

ഹംബോൾട്ട് പെൻഗ്വിനുകളുടെ സംരക്ഷണം മുൻനിർത്തിയുള്ള നിരവധി പദ്ധതികൾ അൽ ഐൻ സൂവിൽ നടപ്പിലാക്കിവരുന്നു. അൽ ഐൻ മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് പെൻഗ്വിനുകളെ കൂടുതൽ അടുത്തറിയുന്നതിനും, ഇവ നേരിടുന്ന ഭീഷണികൾ മനസിലാക്കുന്നതിനും അവസരം ലഭിക്കുന്നു.

WAM