അൽ അമീറത് – ബൗഷർ മൗണ്ടൻ റോഡ് 2023 ഡിസംബർ 27, ബുധനാഴ്ച്ച മുതൽ ഗതാഗതത്തിനായി പൂർണ്ണമായും തുറന്ന് കൊടുക്കുമെന്ന് മസ്‌കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. 2023 ഡിസംബർ 26-നാണ് മുനിസിപ്പാലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
2023 ഡിസംബർ 27-ന് രാവിലെ 5 മണിമുതൽ അൽ അമീറത് – ബൗഷർ മൗണ്ടൻ റോഡിൽ (അൽ ജബൽ റോഡ്) ഇരുവശത്തേക്കുമുള്ള എല്ലാ വരികളും ട്രാഫിക്കിനായി തുറന്ന് കൊടുക്കുമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഈ റോഡിൽ അറ്റകുറ്റപ്പണികൾ നടന്ന് വരികയായിരുന്നു.
Cover Image: Muscat Municipality.