ഒമാൻ: അൽദാഹിറ ഗവർണറേറ്റിലെ പ്രവാസികൾക്ക് രണ്ടാം ഡോസ് വാക്സിൻ കുത്തിവെപ്പുകൾ നൽകുന്നത് സംബന്ധിച്ച അറിയിപ്പ്

Oman

2021 ഒക്ടോബർ 3 മുതൽ 7 വരെയുള്ള തീയതികളിൽ ഗവർണറേറ്റിലെ പ്രവാസികൾക്ക് രണ്ടാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പുകൾ ലഭ്യമാക്കുമെന്ന് അൽദാഹിറ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് അറിയിച്ചു. ഓക്സ്ഫോർഡ് ആസ്ട്രസെനേക വാക്സിന്റെ രണ്ടാം ഡോസാണ് ഇത്തരത്തിൽ നൽകുന്നത്.

സെപ്റ്റംബർ 30-നാണ് അൽദാഹിറ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് ഈ അറിയിപ്പ് നൽകിയത്.

ആദ്യ ഡോസ് കുത്തിവെപ്പെടുത്തവർക്ക് ഇബ്രിയിലെ അൽ മുഹല്ലബ് ഇബ്ൻ അബി സുഫ്‌റ, യാങ്കൂലിലെ വാലി യാങ്കൂൽ ഓഫീസ് ഹാൾ, ധന്ഖിലെ ജിംനേഷ്യം എന്നിവിടങ്ങളിൽ നിന്നാണ് വാക്സിൻ നൽകുന്നത്. ഇവർക്ക് 2021 ഒക്ടോബർ 3 മുതൽ 7 വരെയുള്ള തീയതികളിൽ ഗവർണറേറ്റിലെ വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തി രണ്ടാം ഡോസ് എടുക്കാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ദിനവും രാവിലെ 8 മുതൽ രാവിലെ 10 മണിവരെയാണ് വാക്സിൻ നൽകുന്നത്.

വാക്സിൻ ലഭിക്കുന്നതിനുള്ള തീയതി സംബന്ധിച്ച അറിയിപ്പ് SMS മുഖേനെ ലഭിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. രണ്ടാം ഡോസ് വാക്സിനെടുക്കാൻ വരുന്ന പ്രവാസികൾ തീയതി സംബന്ധിച്ച ഈ സന്ദേശം, ആദ്യ ഡോസ് എടുത്തതിന്റെ രേഖകൾ, റെസിഡന്റ് കാർഡ് എന്നിവ കൈവശം കരുതേണ്ടതാണ്.

2021 ഒക്ടോബർ 2 മുതൽ 7 വരെയുള്ള തീയതികളിൽ ഗവർണറേറ്റിലെ പ്രവാസികൾക്ക് രണ്ടാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പുകൾ ലഭ്യമാക്കുമെന്ന് നോർത്ത് അൽ ശർഖിയ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.