കുവൈറ്റിലെ അൽ ജഹ്‌റ നഗരത്തിൽ 2022 ജൂൺ 5, ഞായറാഴ്ച അന്തരീക്ഷ താപനില അമ്പത് ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജൂൺ 5-ന് ആഗോളതലത്തിൽ തന്നെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന അന്തരീക്ഷ താപനിലയാണിതെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അൽ വഫ്ര സിറ്റിയിൽ അന്തരീക്ഷ താപനില 49.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിട്ടുണ്ട്. കുവൈറ്റ്, കിഴക്കൻ, വടക്ക് കിഴക്കൻ സൗദി അറേബ്യ, തെക്കൻ ഇറാഖ് തുടങ്ങിയ പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന ഉഷ്‌ണവായു പ്രവാഹം മൂലമാണ് അന്തരീക്ഷ താപനില ഉയരുന്നത്.
ഇതിന്റെ പ്രഭാവം ഈ ആഴ്ച്ചയും തുടരുമെന്നും അന്തരീക്ഷ താപനില അമ്പത് ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ഉയരുന്നതിന് സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നു.
Cover Image: Kuwait News Agency.