അൽ ഐനിലെ അൽ മഖാം ഹെൽത്ത് കെയർ സെന്റർ വീണ്ടും തുറന്നതായി ആംബുലേറ്ററി ഹെൽത്ത് കെയർ സർവീസസ് അറിയിച്ചു.
COVID-19 മഹാമാരിയെത്തുടർന്ന് ഈ ആരോഗ്യ പരിചരണ കേന്ദ്രം താത്കാലികമായി അടച്ചിരിക്കുകയായിരുന്നു. നിലവിൽ ഈ കേന്ദ്രത്തിൽ നിന്ന് വിവിധ ആരോഗ്യ പരിചരണ സേവനങ്ങൾ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിനങ്ങളിൽ രാവിലെ 7 മുതൽ രാത്രി 10.30 വരെയാണ് ഈ കേന്ദ്രത്തിൽ നിന്നുള്ള സേവനങ്ങൾ ലഭ്യമാക്കുന്നത്. ബുക്കിങ്ങിനായി 80050 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്. 02 410 2200 എന്ന വാട്സ്ആപ് നമ്പറിലൂടെയും ബുക്കിംഗ് ലഭ്യമാണ്.
Cover Image: Screengrab from Ambulatory Healthcare Services Twitter.