രാജ്യത്തെ സ്വകാര്യ സെക്യൂരിറ്റി കമ്പനികളിലെ സുരക്ഷാ ജീവനക്കാരെല്ലാം സൗദി പൗരന്മാരായിരിക്കണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഹജ്ജ് തീർത്ഥാടകർക്ക് താമസ സൗകര്യങ്ങൾ നൽകുന്ന ഇടങ്ങളിലെ സെക്യൂരിറ്റി ഗാർഡുകൾക്കും ഈ നിബന്ധന ബാധകമാണ്.
സൗദി അറേബ്യയിലെ പ്രൈവറ്റ് സിവിൽ സെക്യൂരിറ്റി ഗാർഡ് സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടെ നിയമനനടപടികൾ അതീവ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടായിരിക്കണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഇത് നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ട ചുമതല പബ്ലിക് പ്രോസിക്യൂഷനാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
ഇത് സംബന്ധിച്ച നിയമലംഘനങ്ങൾ വരുത്തുന്നവർക്ക് ആദ്യ തവണ താക്കീതും, തുടർന്ന് അമ്പതിനായിരം റിയാൽ വരെ പിഴയും ചുമത്തുന്നതാണ്. ഇത്തരം നിയമലംഘനങ്ങൾ നടത്തിയ സ്ഥാപനങ്ങളുടെ സേവനം നിർത്തിവെക്കുന്നതും, ഇത് ലൈസൻസ് റദ്ദാകുന്നതിലേക്ക് നയിക്കാമെന്നും പബ്ലിക്ക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്.
Cover Image: Pixabay.