2023 ജൂൺ 4, ഞായറാഴ്ച മുതൽ മൂന്ന് ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള സ്വയം പ്രവർത്തിക്കുന്ന സംവിധാനം പ്രയോഗക്ഷമമാക്കുമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വ്യക്തമാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ട്രാഫിക് ലംഘനങ്ങൾ സ്വയമേവ കണ്ടെത്തുന്ന രീതിയിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഈ സംവിധാനത്തിലൂടെ 2023 ജൂൺ 4 മുതൽ താഴെ പറയുന്ന ട്രാഫിക് ലംഘനങ്ങൾ കണ്ടെത്തി നടപടികൾ സ്വീകരിക്കുന്നതാണ്:
- ഒന്നിലധികം വരികളുള്ള റോഡുകളിലൂടെ സഞ്ചരിക്കുന്ന ട്രക്ക്, മറ്റു ഹെവി വാഹനങ്ങൾ എന്നിവ റോഡിൻറെ ഏറ്റവും വലത് വശത്തുള്ള വരിയിലൂടെ സഞ്ചരിക്കണം എന്ന നിയമത്തിന്റെ ലംഘനം.
- രാത്രികാലങ്ങളിലും, മോശം കാലാവസ്ഥമൂലവും കാഴ്ച മറയുന്ന സാഹചര്യങ്ങളിലും ഹെഡ്‍ലൈറ്റ് ഉപയോഗിക്കാതെ വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ.
- ഡ്രൈവിംഗ് നിരോധിച്ചിട്ടുള്ള കാൽ നടയാത്രികർക്കുള്ള പാതകൾ, പാതയോരങ്ങൾ എന്നിവയിലൂടെ വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ.