ബഹ്‌റൈൻ: എയർപോർട്ട് റോഡ് ഉപയോഗം അടിയന്തിരാവശ്യങ്ങൾക്ക് മാത്രമായി നിയന്ത്രിക്കാൻ തീരുമാനം

GCC News

ആരാഡ് ഹൈവേയിൽ നിന്ന് എയർപോർട്ട് റോഡ് 2403-ലേക്കുള്ള എക്സിറ്റ് അടയ്ക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ എയർപോർട്ട് കമ്പനി അറിയിച്ചു. ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിന്റെ നടത്തിപ്പ് ചുമതല ബഹ്‌റൈൻ എയർപോർട്ട് കമ്പനിക്കാണ്.

ഈ നിയന്ത്രണം 2022 ഏപ്രിൽ 11, തിങ്കളാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. 2022 ഏപ്രിൽ 10-നാണ് ബഹ്‌റൈൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ റോഡിന്റെ ഉപയോഗം അടിയന്തിരാവശ്യങ്ങൾക്ക് മാത്രമായി നിയന്ത്രിക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ എയർപോർട്ട് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഷെയ്ഖ് ഖലീഫ കോസ് വേയിൽ നിന്ന് ആരാഡ് ഹൈവേയിലേക്ക് സഞ്ചരിക്കുന്ന വാഹനങ്ങൾ, എയർപോർട്ടിലെ അറൈവൽ, ഡിപ്പാർച്ചർ മേഖലകളിലേക്ക് എത്തുന്നതിനായി, ആരാഡ് ഹൈവേയിലെ ഫാൽക്കൺ സിഗ്നലിൽ നിന്നുള്ള പാത ഉപയോഗപ്പെടുത്താൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.