ഗൾഫ് കപ്പ്: ബഹ്‌റൈൻ – കുവൈറ്റ് (1 – 1)

Bahrain Kuwait

ബസ്ര ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 13-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ബി ഗ്രൂപ്പ് മത്സരത്തിൽ ബഹ്‌റൈൻ, കുവൈറ്റ് എന്നിവർ ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.

മത്സരത്തിന്റെ ഇരുപത്താറാം മിനിറ്റിൽ മെഹ്ദി അൽ ഹുമൈദാൻ ബഹ്‌റൈന് വേണ്ടി ഗോൾ നേടി.

Source: Kuwait National Football Team.

എന്നാൽ നാല്പത്തഞ്ചാം മിനിറ്റിൽ ശബാബ് അൽ ഖാലിദി നേടിയ ഗോളിലൂടെ കുവൈറ്റ് സമനില പിടിച്ചു.

Source: Kuwait National Football Team.

ഇതോടെ ഗ്രൂപ്പ് ബിയിൽ ഏഴ് പോയിന്റ് നേടിയ ബഹ്‌റൈൻ സെമി ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഖത്തർ, യു എ ഇ എന്നിവർ ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു. ഗ്രൂപ്പിൽ ഖത്തർ, കുവൈറ്റ് എന്നീ ടീമുകൾക്ക് നാല് പോയിന്റുകൾ വീതം ഉണ്ടെങ്കിലും മികച്ച ഗോൾ ശരാശരിയോടെ ഖത്തർ സെമി ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.

Cover Image: Kuwait National Football Team.