രാജ്യത്തെ പൊതു മേഖലയിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ സംബന്ധിച്ച് ബഹ്‌റൈൻ കിരീടാവകാശി HRH പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പ്രഖ്യാപനം നടത്തിയതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ജൂലൈ 13-ന് വൈകീട്ടാണ് ബഹ്‌റൈൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ അറിയിപ്പ് പ്രകാരം, ബഹ്‌റൈനിലെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ ജൂലൈ 19, തിങ്കളാഴ്ച്ച മുതൽ ആരംഭിക്കുന്നതാണ്. ജൂലൈ 19 മുതൽ ജൂലൈ 22, വ്യാഴാഴ്ച്ച വരെ രാജ്യത്തെ സർക്കാർ വകുപ്പുകൾ, മന്ത്രാലയങ്ങൾ മുതലായവയിൽ ഈദുൽ അദ്ഹ അവധിദിനങ്ങളായിരിക്കുമെന്ന് ബഹ്‌റൈൻ ന്യൂസ് ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്.