ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ബഹ്റൈൻ മിനിസ്ട്രി ഓഫ് വർക്സ് അറിയിച്ചു. 2023 ജൂലൈ 18-ന് ബഹ്റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലെ വാലി അൽ അഹദ് ഫ്ളൈഓവറിന് കീഴിലൂടെ വടക്കൻ ദിശയിൽ ഏതാനം വരികളാണ് ഘട്ടം ഘട്ടമായി അടയ്ക്കുന്നത്. ഈ മേഖലയിലെ റോഡ് അറ്റകുറ്റപ്പണികൾ തീർക്കുന്നതിനാണിത്.
താഴെ പറയുന്ന രീതിയിലാണ് ഈ നിയന്ത്രണം നടപ്പിലാക്കുന്നത്:
- ജൂലൈ 18 മുതൽ ജൂലൈ 20-ന് രാവിലെ 6 മണിവരെ വാലി അൽ അഹദ് റൌണ്ട്എബൗട്ടിൽ നിന്ന് മനാമ ദിശയിലേക്കുള്ള ഫാസ്റ്റ് ലേൻ, മനാമയിൽ നിന്ന് വരുന്ന വാഹനങ്ങൾക്കുള്ള യു-ടേൺ എന്നിവ അടയ്ക്കുന്നതാണ്.
- ജൂലൈ 20-ന് രാത്രി 11 മണിമുതൽ ജൂലൈ 23-ന് രാവിലെ 5 മണിവരെ റിഫയിൽ നിന്ന് മനാമയിലേക്ക് സഞ്ചരിക്കുന്ന വാഹനങ്ങൾ ഉപയോഗിക്കുന്ന വാലി അൽ അഹദ് ഹൈവേയിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലേക്കുള്ള സ്ലോ ലേൻ, സ്ലിപ് ലേൻ എന്നിവ താത്കാലികമായി അടയ്ക്കുന്നതാണ്.