ബഹ്‌റൈൻ: വാക്സിനെടുത്തവർക്കും, രോഗമുക്തി നേടിയവർക്കും ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുന്നതിന്റെ പുതുക്കിയ മാനദണ്ഡങ്ങൾ

GCC News

രാജ്യത്ത് COVID-19 രോഗമുക്തി നേടിയവർക്കും, COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി വാക്സിനെടുത്തവർക്കും ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുന്നതിന്റെ മാനദണ്ഡങ്ങൾ വ്യക്തമാക്കിക്കൊണ്ട് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി. 2022 ജനുവരി 14-നാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഈ അറിയിപ്പ് പുറത്തിറക്കിയത്.

https://twitter.com/MOH_Bahrain/status/1482076422869078022

2022 ജനുവരി 14-ലെ അറിയിപ്പ് പ്രകാരം ബഹ്‌റൈനിൽ വാക്സിനെടുത്തവർക്കും, രോഗമുക്തി നേടിയവർക്കും താഴെ പറയുന്ന മാനദണ്ഡങ്ങൾ പ്രകാരമാണ് COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകുന്നത്:

  • സിനോഫാം വാക്സിൻ രണ്ട് ഡോസ് കുത്തിവെപ്പെടുത്തവർ – 18 മുതൽ 39 വയസ് വരെ പ്രായമുള്ള ഈ വിഭാഗങ്ങളിൽപ്പെടുന്നവർക്ക് രണ്ടാം ഡോസ് എടുത്ത് 3 മാസത്തിന് ശേഷമാണ് ബൂസ്റ്റർ നൽകുന്നത്. ഇവർക്ക് ബൂസ്റ്റർ ഡോസായി സിനോഫാം, ഫൈസർ എന്നീ വാക്സിനുകൾ തിരഞ്ഞെടുക്കാവുന്നതാണ്. 40 വയസിന് മുകളിൽ പ്രായമുള്ളവർക്കും, 40 വയസിനു താഴെ പ്രായമുള്ള വിട്ടുമാറാത്ത അസുഖങ്ങളുള്ളവർ, അമിതവണ്ണമുള്ളവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ തുടങ്ങിയ വിഭാഗങ്ങൾക്കും രണ്ടാം ഡോസ് എടുത്ത് ഒരു മാസത്തിന് ശേഷമാണ് ബൂസ്റ്റർ നൽകുന്നത്. ഇവർക്ക് ബൂസ്റ്റർ ഡോസായി സിനോഫാം, ഫൈസർ എന്നീ വാക്സിനുകൾ തിരഞ്ഞെടുക്കാവുന്നതാണ്. പന്ത്രണ്ട് മുതൽ പതിനേഴ് വയസ് വരെ പ്രായമായുള്ളവർക്ക് രണ്ടാം ഡോസ് എടുത്ത് ആറ് മാസത്തിന് ശേഷം ആവശ്യമെങ്കിൽ (ഇവർക്ക് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയിട്ടില്ല) ബൂസ്റ്റർ കുത്തിവെപ്പ് എടുക്കാവുന്നതാണ്.
  • ഫൈസർ ബയോഎൻടെക് വാക്സിൻ രണ്ട് ഡോസ് കുത്തിവെപ്പെടുത്തവർ – 18 വയസിന് മുകളിൽ പ്രായമുള്ള ഈ വിഭാഗത്തിൽപ്പെടുന്നവർക്ക് രണ്ടാം ഡോസ് എടുത്ത് 3 മാസത്തിന് ശേഷമാണ് ബൂസ്റ്റർ നൽകുന്നത്. ഇവർക്ക് ബൂസ്റ്റർ ഡോസായി ഫൈസർ വാക്സിൻ തന്നെയാണ് നൽകുന്നത്. പന്ത്രണ്ട് മുതൽ പതിനേഴ് വയസ് വരെ പ്രായമായുള്ളവർക്ക് രണ്ടാം ഡോസ് എടുത്ത് ആറ് മാസത്തിന് ശേഷം ആവശ്യമെങ്കിൽ (ഇവർക്ക് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയിട്ടില്ല) ബൂസ്റ്റർ കുത്തിവെപ്പ് എടുക്കാവുന്നതാണ്.
  • കോവിഷീൽഡ് ആസ്ട്ര സെനേക വാക്സിൻ രണ്ട് ഡോസ് കുത്തിവെപ്പെടുത്തവർ – 18 വയസിന് മുകളിൽ പ്രായമുള്ള ഈ വിഭാഗത്തിൽപ്പെടുന്നവർക്ക് രണ്ടാം ഡോസ് എടുത്ത് 3 മാസത്തിന് ശേഷമാണ് ബൂസ്റ്റർ നൽകുന്നത്. ഇവർക്ക് ബൂസ്റ്റർ ഡോസായി ഫൈസർ വാക്സിൻ തിരഞ്ഞെടുക്കാവുന്നതാണ്.
  • സ്പുട്നിക് V വാക്സിൻ രണ്ട് ഡോസ് കുത്തിവെപ്പെടുത്തവർ – 18 വയസിന് മുകളിൽ പ്രായമുള്ള ഈ വിഭാഗത്തിൽപ്പെടുന്നവർക്ക് രണ്ടാം ഡോസ് എടുത്ത് 3 മാസത്തിന് ശേഷമാണ് ബൂസ്റ്റർ നൽകുന്നത്. ഇവർക്ക് ബൂസ്റ്റർ ഡോസായി സ്പുട്നിക് V, ഫൈസർ എന്നീ വാക്സിനുകൾ തിരഞ്ഞെടുക്കാവുന്നതാണ്.
  • സിനോഫാം വാക്സിൻ മൂന്ന് ഡോസ് കുത്തിവെപ്പെടുത്തവർ – 18 വയസിന് മുകളിൽ പ്രായമുള്ള ഈ വിഭാഗത്തിൽപ്പെടുന്നവർക്ക് ആദ്യ ബൂസ്റ്റർ ഡോസ് എടുത്ത് 3 മാസത്തിന് ശേഷമാണ് ബൂസ്റ്റർ നൽകുന്നത്. ഇവർക്ക് ബൂസ്റ്റർ ഡോസായി സിനോഫാം, ഫൈസർ എന്നീ വാക്സിനുകൾ തിരഞ്ഞെടുക്കാവുന്നതാണ്.
  • COVID-19 രോഗമുക്തി നേടിയവരും, രണ്ട് ഡോസ് വാക്സിനെടുത്തവരുമായവർ – ഇവർക്ക് COVID-19 രോഗബാധിതരായ തീയതി മുതൽ ആറ് മാസം കണക്കാക്കിയാണ് ബൂസ്റ്റർ നൽകുന്നത്. ഇവർക്ക് ബൂസ്റ്റർ ഡോസായി സിനോഫാം, ഫൈസർ, സ്പുട്നിക് V എന്നീ വാക്സിനുകൾ തിരഞ്ഞെടുക്കാവുന്നതാണ്.