ബഹ്‌റൈനിലെ പൊതുമേഖലയിലെ ഈ വർഷത്തെ ഹിജ്‌റ പുതുവർഷ അവധി പ്രഖ്യാപിച്ചു. ഇസ്ലാമിക പുതുവത്സരത്തിന്റെ ആരംഭത്തെ കുറിക്കുന്ന ഈ അവസരത്തിലെ അവധി, ബഹ്‌റൈനിൽ ഓഗസ്റ്റ് 20, വ്യാഴാഴ്ച്ചയായിരിക്കുമെന്ന് HH പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി അറിയിച്ചു.
ഈ അറിയിപ്പ് പ്രകാരം രാജ്യത്തെ മന്ത്രാലയങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഓഗസ്റ്റ് 20-നു അവധിയായിരിക്കും.