ബഹ്‌റൈൻ: ഹിജ്‌റ പുതുവർഷ അവധി പ്രഖ്യാപിച്ചു

GCC News

ഈ വർഷത്തെ ഹിജ്‌റ പുതുവർഷ അവധി സംബന്ധിച്ച് ബഹ്‌റൈൻ കിരീടാവകാശിയും, പ്രധാനമന്ത്രിയുമായ H.R.H. പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി. 2022 ജൂലൈ 25-ന് വൈകീട്ട് ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ ഉത്തരവ് പ്രകാരം ബഹ്‌റൈനിലെ മന്ത്രാലയങ്ങൾ, പൊതു സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം മുഹറം 1-ന് (2022 ജൂലൈ 30, ശനിയാഴ്ച) അവധിയായിരിക്കും. ശനിയാഴ്ച ഒരു പൊതു അവധി ദിനമായതിനാൽ 2022 ജൂലൈ 31, ഞായറാഴ്ച കൂടി ഹിജ്‌റ പുതുവർഷവുമായി ബന്ധപ്പെട്ട് അവധിയായിരിക്കും.