2021-ലെ പുതുവർഷ വേളയിലെ അവധി സംബന്ധിച്ച് രാജ്യത്ത് ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയതായി ബഹ്റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ബഹ്റൈൻ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ H.R.H. പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
ഈ അറിയിപ്പ് പ്രകാരം 2021, ജനുവരി 1, വെള്ളിയാഴ്ച്ച രാജ്യത്തെ മന്ത്രാലയങ്ങൾ, സർക്കാർ ഓഫീസുകൾ, പൊതു സ്ഥാപനങ്ങൾ തുടങ്ങിയവയെല്ലാം പുതുവത്സരം പ്രമാണിച്ച് അടച്ചിടുന്നതാണ്. എന്നാൽ, 2021-ലെ പുതുവർഷം പ്രതിവാര അവധി ദിനമായ വെള്ളിയാഴ്ച്ച വരുന്നത് കൊണ്ട്, ഇതിനു പകരം 2021 ജനുവരി 3, ഞായറാഴ്ച്ച കൂടി പൊതു മേഖലയിൽ അവധിയായിരിക്കുമെന്നും ഈ അറിയിപ്പിൽ വ്യക്തമാക്കുന്നു.