അൽ മുഅസ്കെർ ഹൈവേയിൽ 2022 ഓഗസ്റ്റ് 26, 27 തീയതികളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ബഹ്‌റൈൻ മിനിസ്ട്രി ഓഫ് വർക്സ് അറിയിച്ചു. 2022 ഓഗസ്റ്റ് 23-നാണ് ബഹ്‌റൈൻ മിനിസ്ട്രി ഓഫ് വർക്സ് ഇക്കാര്യം അറിയിച്ചത്.
അൽ മുഅസ്കെർ ഹൈവേ റിഫാ സ്ട്രീറ്റുമായി ചേരുന്ന ഇന്റർസെക്ഷനിലെ ഒരു ലെയിൻ ഘട്ടം ഘട്ടമായി അടയ്ക്കുന്ന രീതിയിലാണ് ഈ നിയന്ത്രണം. 2022 ഓഗസ്റ്റ് 26, വെള്ളിയാഴ്ച രാത്രി 12 മുതൽ ഉച്ചയ്ക്ക് 12 മണിവരെയും, 2022 ഓഗസ്റ്റ് 27, ശനിയാഴ്ച രാത്രി 12 മുതൽ ഉച്ചയ്ക്ക് 12 മണിവരെയുമാണ് ഈ നിയന്ത്രണം.
അൽ മുഅസ്കെർ ഹൈവേ റിഫാ സ്ട്രീറ്റുമായി ചേരുന്ന ഇന്റർസെക്ഷനിൽ നിന്ന് പടിഞ്ഞാറ് ദിശയിൽ റിഫയിലേക്ക് സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് ഈ നിയന്ത്രണം ബാധകമാകുന്നതാണ്. ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയവുമായി ചേർന്നാണ് മിനിസ്ട്രി ഓഫ് വർക്സ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.
Cover Image: Bahrain News Agency.