രാജ്യത്തെ ഇന്ധന വില പുതുക്കി നിശ്ചയിച്ച് കൊണ്ട് ബഹ്റൈൻ ഫ്യുവൽ പ്രൈസ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി. 2025 ഡിസംബർ 29-നാണ് കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
Fuel Price Committee approves new fuel prices in local market from December 30https://t.co/PMjCi3gjXj
— Bahrain News Agency (@bna_en) December 29, 2025
ബഹ്റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2025 ഡിസംബർ 30 മുതൽ ഈ പുതുക്കിയ ഇന്ധന വില ബഹ്റൈനിൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
ബഹ്റൈനിലെ പുതുക്കിയ ഇന്ധന വില:
- സൂപ്പർ 98 – ലിറ്ററിന് 0.265 ദിനാർ.
- പ്രീമിയം 95 – ലിറ്ററിന് 0.235 ദിനാർ.
- റെഗുലർ 91 – ലിറ്ററിന് 0.220 ദിനാർ.
- ഡീസൽ – ലിറ്ററിന് 0.200 ദിനാർ.
Cover Image: Pixabay.

