ബഹ്‌റൈൻ: മൂന്ന് ഡോസ് സിനോഫാം കുത്തിവെപ്പെടുത്തവർക്ക് രണ്ടാം ബൂസ്റ്റർ ഡോസ് നൽകുമെന്ന് ആരോഗ്യ മന്ത്രാലയം

GCC News

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി 3 ഡോസ് സിനോഫാം വാക്സിൻ കുത്തിവെപ്പെടുത്തവർക്ക് രണ്ടാം ഡോസ് ബൂസ്റ്റർ ഡോസ് നൽകുന്നതിന് തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡിസംബർ 23-ന് രാത്രിയാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

https://twitter.com/MOH_Bahrain/status/1474047814015541256

ഈ അറിയിപ്പ് പ്രകാരം, സിനോഫാം വാക്സിന്റെ ആദ്യ ഡോസ്, രണ്ടാം ഡോസ്, ആദ്യ ബൂസ്റ്റർ ഡോസ് എന്നിങ്ങനെ മൂന്ന് ഡോസ് കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ള 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ആദ്യ ബൂസ്റ്റർ ഡോസ് കുത്തിവെപ്പെടുത്ത് മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് രണ്ടാം ഡോസ് ബൂസ്റ്റർ ഡോസ് നൽകുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ കുത്തിവെപ്പിന് അർഹതയുള്ളവർക്ക് രണ്ടാം ബൂസ്റ്റർ ഡോസ് കുത്തിവെപ്പിനായി ഫൈസർ, സിനോഫാം ഇവയിൽ ഏതെങ്കിലും ഒരു വാക്സിൻ തിരഞ്ഞെടുക്കാവുന്നതാണ്.