COVID-19 ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ‘regn-cov2’ എന്ന പരീക്ഷണാടിസ്ഥാനത്തിലുള്ള മരുന്നിന് രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അംഗീകാരം നൽകിയതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ജൂൺ 16-നാണ് ബഹ്‌റൈൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അമേരിക്കൻ ബയോടെക്‌നോളജി കമ്പനിയായ റീജൻറോൺ ഫാർമസ്യൂട്ടിക്കൽസാണ് ഈ മരുന്ന് നിർമ്മിച്ചിരിക്കുന്നത്. ആന്റിബോഡി കോക്റ്റൈയിൽ എന്ന് അറിയപ്പെടുന്ന, കൃത്രിമമായി നിർമ്മിക്കുന്ന COVID-19 ആന്റിബോഡി സംയുക്തമാണ് ‘regn-cov2’. മനുഷ്യശരീരത്തിൽ COVID-19 രോഗബാധയെ ചെറുക്കുന്നതിനുള്ള പ്രതിരോധശേഷി സൃഷ്ടിക്കുന്നതിന് ഈ മരുന്ന് ഫലപ്രദമാണെന്നാണ് നിഗമനം.
തീവ്രതയില്ലാത്തതും, തീക്ഷ്ണത കുറഞ്ഞതുമായ രീതിയിൽ രോഗംപ്രകടമാകുന്ന COVID-19 രോഗബാധിതരിലാണ് ഈ മരുന്ന് അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ ബഹ്‌റൈൻ അനുമതി നൽകിയിരിക്കുന്നത്.