ഗൾഫ് കപ്പ്: ബഹ്‌റൈൻ – യു എ ഇ (2 – 1)

Bahrain UAE

ബസ്രയിലെ അൽ മിനാ ഒളിംപിക് സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 7-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ബി ഗ്രൂപ്പ് മത്സരത്തിൽ ബഹ്‌റൈൻ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് യു എ ഇയെ പരാജയപ്പെടുത്തി.

മത്സരത്തിന്റെ അറുപതാം മിനിറ്റിൽ കാമിൽ അൽ അസ്വാദ് കുവൈറ്റിന്റെ ആദ്യ ഗോൾ സ്‌കോർ ചെയ്തു. എഴുപത്തിയേഴാം മിനിറ്റിൽ ജാസ്സിം അൽ ഷെയ്ഖ് നേടിയ ഗോളിലൂടെ കുവൈറ്റ് ലീഡ് ഉയർത്തി.

പകരക്കാരനായി കളത്തിലിറങ്ങിയ സെബാസ്റ്റ്യൻ ടാഗ്ലൈയബു യു എ ഇയ്ക്ക് വേണ്ടി രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ (90+2) ഒരു ഗോൾ മടക്കി.

ഇതോടെ ഗ്രൂപ്പ് ബിയിൽ ബഹ്‌റൈൻ മൂന്ന് പോയിന്റ് നേടി. ബഹ്‌റൈനാണ് നിലവിലെ അറേബ്യൻ ഗൾഫ് കപ്പ് ജേതാക്കൾ.

Cover Image: UAE National Football Team.