രാജ്യത്തെ COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച്ച വരുത്തിയ ഏതാനം ഭക്ഷണശാലകളും, കഫേകളും അടച്ച് പൂട്ടിയതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബഹ്‌റൈനിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് വകുപ്പ് ഡയറക്ടർ ജനറലാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
ഒക്ടോബർ 16, വെള്ളിയാഴ്ച്ചയാണ് മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ച ഈ സ്ഥാപനങ്ങൾക്കെതിരെ ആരോഗ്യ വകുപ്പുമായി ചേർന്ന് സംയുക്തമായി അധികൃതർ നടപടികൾ കൈകൊണ്ടത്.
ഇത്തരം വീഴ്ചകൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ബഹ്‌റൈനിലെ COVID-19 പ്രതിരോധ നടപടികൾക്ക് നേതൃത്വം നൽകുന്ന എക്സിക്യൂട്ടിവ് കമ്മിറ്റി നിർദ്ദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.