ബഹ്‌റൈൻ വ്യവസായ വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ അദെൽ ഫഖ്‌റോ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ടറി (FICCI) പ്രസിഡന്റ്റ് ശുഭ്രകാന്ത് പാണ്ടയുമായി കൂടിക്കാഴ്ച നടത്തി. 2023 മാർച്ച് 15-ന് ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ബഹ്‌റൈൻ വ്യവസായ വകുപ്പ് മന്ത്രിയുടെ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായാണ് ഈ കൂടിക്കാഴ്ച നടന്നത്. ഇന്ത്യയിലെ ബഹ്‌റൈൻ അംബാസഡർ H.E. അബ്ദുൽറഹ്മാൻ അൽ ഖൗദ്, ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ വിവിധ വശങ്ങൾ ഇരുകൂട്ടരും ചർച്ച ചെയ്തു. ഇന്ത്യയിലെയും, ബഹ്‌റൈനിലെയും സ്വകാര്യ മേഖലയെ കോർത്തിണക്കിക്കൊണ്ട് സഹകരിച്ച് പ്രവർത്തിക്കുന്നതിനെക്കുറിച്ചും ഇരുരാജ്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
Cover Image: Bahrain News Agency.