ബഹ്‌റൈൻ: ഇതുവരെ 1.4 ദശലക്ഷത്തിൽ പരം COVID-19 PCR ടെസ്റ്റുകൾ നടത്തിയതായി ആരോഗ്യ മന്ത്രാലയം

Bahrain

രാജ്യത്ത് ഇതുവരെ 1.4 ദശലക്ഷത്തിൽ പരം COVID-19 PCR ടെസ്റ്റുകൾ നടത്തിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള കണക്കുകൾ പ്രകാരം, 2020 ഒക്ടോബർ 6 വരെയുള്ള കാലയളവിൽ ബഹ്‌റൈനിൽ കൊറോണ വൈറസ് രോഗബാധിതരെ കണ്ടെത്തുന്നതിനായി 1498843 പരിശോധനകളാണ് നടത്തിയിട്ടുള്ളത്.

https://twitter.com/MOH_Bahrain/status/1313584943558283267

ഒക്ടോബർ 6-നു നടത്തിയ 10140 പരിശോധനകളിൽ 360 പേർക്ക് പുതിയതായി രോഗബാധ കണ്ടെത്തിയതായും ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 673 പേർ രോഗമുക്തരായതായും, ഒരാൾ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചതായും മന്ത്രാലയം അറിയിച്ചു.

73214 പേർക്കാണ് ഇതുവരെ ബഹ്‌റൈനിൽ COVID-19 രോഗബാധ കണ്ടെത്തിയത്. ഇതിൽ 68606 പേർ ഇതുവരെ രോഗമുക്തരായിട്ടുണ്ട്. നിലവിൽ 4608 പേർക്കാണ് രോഗബാധയുള്ളത്. ഇതിൽ 103 പേർ ചികിത്സയിൽ തുടരുന്നതായും, ഇവരിൽ 71 പേരുടെ നില ഗുരുതരമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഇതുവരെ 262 പേരാണ് ബഹ്‌റൈനിൽ COVID-19 രോഗബാധ മൂലം മരിച്ചത്.