ബഹ്റൈനിൽ 32 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 9, വ്യാഴാഴ്ച്ച അറിയിച്ചു. ഇതോടെ രാജ്യത്തെ COVID-19 രോഗികളുടെ എണ്ണം 850 ആയി. 18 പേർ കൂടി രോഗം ഭേദമായി ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം ബഹ്റൈനിൽ 495 ആയി.
നിലവിൽ രോഗം സ്ഥിരീകരിച്ചവരിൽ 6 പേർ വിദേശത്ത് നിന്ന് വന്നവരും, 26 പേർ മുൻപ് രോഗബാധ കണ്ടെത്തിയവരുമായി ഇടപഴകിയവരുമാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.