ബഹ്‌റൈൻ: 47 പേർക്ക് കൂടി കൊറോണ വൈറസ് ബാധ

Breaking

ബഹ്‌റൈനിൽ 47 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 12, ഞായറാഴ്ച്ച അറിയിച്ചു. ഇതൊടെ രാജ്യത്തെ COVID-19 ബാധിച്ചവരുടെ എണ്ണം 1136 ആയി. ഇപ്പോൾ രോഗം സ്ഥിരീകരിച്ചവരിൽ 45 പേർ മുൻപ് രോഗബാധ കണ്ടെത്തിയവരുമായി അടുത്ത് ഇടപഴകിയവരാണെന്നും 2 പേർ വിദേശത്തു നിന്ന് വന്നവരാണെന്നും മന്ത്രാലയം വ്യക്തമാക്കി.

രണ്ട് പേർക്ക് കൂടി രോഗം ഭേദമായതായും മന്ത്രാലയം കൂട്ടിച്ചേർത്തു. ഇതുവരെ ബഹ്‌റൈനിൽ 557 പേർ രോഗമുക്തി നേടിയിട്ടുണ്ട്.

നിലവിൽ ചികിത്സയിലുള്ളവരിൽ 4 പേരുടെ നില ഗുരുതരമായി തുടരുന്നതായും മറ്റു 520 പേരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.