രാജ്യത്തെ തൊഴിൽ, റെസിഡൻസി നിയമങ്ങൾ ലംഘിച്ച 5477 പേരെ കഴിഞ്ഞ വർഷം നാട് കടത്തിയതായി ബഹ്റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) അറിയിച്ചു.
2024 ജനുവരി 16-നാണ് ബഹ്റൈൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2023-ൽ രാജ്യവ്യാപകമായി പരിശോധനകൾ കർശനമാക്കിയിരുന്നതായി LMRA വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി കഴിഞ്ഞ വർഷം ബഹ്റൈനിലുടനീളം LMRA-യുടെ നേതൃത്വത്തിൽ 47,023 പരിശോധനാ പരിപാടികളാണ് സംഘടിപ്പിച്ചത്. ബഹ്റൈനിലെ 94.7% സ്ഥാപനങ്ങളിലും തൊഴിൽ, റെസിഡൻസി നിയമങ്ങൾ കർശനമായി പാലിക്കപ്പെട്ടതായി LMRA ചൂണ്ടിക്കാട്ടി.