ബഹ്‌റൈൻ: തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനങ്ങളിലെ ഹാജർ നില 30 ശതമാനമാക്കി

GCC News

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി, ബഹ്‌റൈനിലെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള മുഴുവൻ സ്ഥാപനങ്ങളിലും നേരിട്ടെത്തുന്നു ജീവനക്കാരുടെ ഹാജർ നില മുപ്പത് ശതമാനമാക്കി കുറയ്ക്കാൻ തീരുമാനിച്ചു. മറ്റുള്ള ജീവനക്കാർക്ക് വിദൂര സമ്പ്രദായത്തിലുള്ള തൊഴിൽ രീതി പ്രവർത്തികമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ഫെബ്രുവരി 6-ന് തൊഴിൽ, സാമൂഹിക വികസന വകുപ്പ് മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാനാണ് ഇക്കാര്യം അറിയിച്ചത്. ഈ നിർദ്ദേശം 2021 ഫെബ്രുവരി 7 ഞായറാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതുജങ്ങൾക്ക് മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ ഓൺലൈൻ പോർട്ടലിലൂടെ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. https://www.mlsd.gov.bh/ എന്ന വിലാസത്തിൽ ഈ സേവനങ്ങൾ ലഭ്യമാണ്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും, സംശയ നിവാരണത്തിനും 80008001എന്ന ഹോട്ട് ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.