ബഹ്‌റൈൻ: ആരോഗ്യ പരിചരണ കേന്ദ്രങ്ങളുടെ ഓഗസ്റ്റ് 18, 19 തീയതികളിലെ പ്രവർത്തനം സംബന്ധിച്ച അറിയിപ്പ്

GCC News

രാജ്യത്തെ ആരോഗ്യ പരിചരണ കേന്ദ്രങ്ങളുടെ 2021 ഓഗസ്റ്റ് 18, 19 തീയതികളിലെ പ്രവർത്തനം സംബന്ധിച്ച് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി. ബഹ്‌റൈനിൽ ഓഗസ്റ്റ് 18, 19 തീയതികൾ ആശുറ (മുഹറം പത്ത്) അവധി ദിനങ്ങളാണ്.

https://twitter.com/MOH_Bahrain/status/1427214310133141515

ഓഗസ്റ്റ് 16-നാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം, താഴെ പറയുന്ന ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ നിന്ന് അവധിദിനങ്ങളിൽ 24 മണിക്കൂറും സേവനം ലഭിക്കുന്നതാണ്:

  • മുഹറഖ് ഹെൽത്ത് സെന്റർ (Muharraq Health Center)
  • ബി ബി കെ ഹെൽത്ത് സെന്റർ (BBK Hidd Health Center)
  • ജിദാഫ്സ് ഹെൽത്ത് സെന്റർ (Jidhafs Health Center)
  • ഹമദ് കാനൂ ഹെൽത്ത് സെന്റർ (Hamad Kanoo Health Center, Riffa)
  • യൂസഫ് അബ്ദുൾറഹ്മാൻ എഞ്ചിനീയർ ഹെൽത്ത് സെന്റർ (Yousef Abdulrahman Engineer Health Center)
  • ഷെയ്ഖ് ജാബിർ ഹെൽത്ത് സെന്റർ (Shaikh Jaber Health Center)
  • സിത്ര ഹെൽത്ത് സെന്റർ (Sitra Health Center)
  • മുഹമ്മദ് ജാസിം കാനൂ ഹെൽത്ത് സെന്റർ (Mohamed Jasim Kanoo Health Center)
  • ജവ് ആൻഡ് അസ്‌കർ ഹെൽത്ത് സെന്റർ (Jaw and Askar Health Clinic)

2021 ഓഗസ്റ്റ് 18, 19 ദിവസങ്ങളിൽ രാജ്യത്ത് ഓറഞ്ച് ലെവൽ അലേർട്ട് ഏർപ്പെടുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ആശുറയുമായി ബന്ധപ്പെട്ട അവധി ദിനങ്ങളിൽ രാജ്യത്തെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നതിനായാണ് നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ്‌ ഈ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.

Cover Photo: Bahrain News Agency.