ജുഫൈറിൽ പ്രവർത്തിച്ചിരുന്ന ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രധാന ഓഫീസ് സനാബിസിലെ അൽ ഖൈർ ടവറിലേക്ക് മാറ്റിയതായി മന്ത്രാലയം അറിയിച്ചു. നവംബർ 8, ഞായറാഴ്ച്ച മുതൽ മന്ത്രാലയം അൽ ഖൈറിൽ നിന്ന് പ്രവർത്തനം ആരംഭിക്കുന്നതാണ്.
മന്ത്രാലയത്തിന് കീഴിലുള്ള എല്ലാ പ്രധാന വകുപ്പുകളും ഈ പുതിയ പരിസരത്തേക്ക് മാറ്റിയതായും, ഈ വകുപ്പുകളിൽ നിന്നുള്ള സേവനങ്ങൾ നവംബർ 8 മുതൽ സനാബിസിലെ അൽ ഖൈർ ടവറിൽ നിന്ന് ലഭ്യമാകുന്നതാണെന്നും മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.
ഈ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഉപഭോക്താക്കളുടെ സംശയങ്ങൾക്കും, അന്വേഷണങ്ങൾക്കും മറുപടി നൽകുന്നതിനുള്ള പ്രത്യേക സംവിധാനവും മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്ന് സാങ്കേതിക, സാമ്പത്തിക, ഭരണപരമായ വിഷയങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് സഹായം ലഭിക്കുന്നതാണെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.