ബഹ്‌റൈൻ: COVID-19 ടെസ്റ്റിംഗ് കേന്ദ്രങ്ങളുടെ പ്രവർത്തനസമയക്രമത്തിൽ മാറ്റം വരുത്തിയതായി ആരോഗ്യ മന്ത്രാലയം

GCC News

രാജ്യത്തെ COVID-19 ടെസ്റ്റിംഗ് കേന്ദ്രങ്ങളുടെ പ്രവർത്തനസമയക്രമത്തിൽ 2022 ജൂൺ 11 മുതൽ മാറ്റം വരുത്തിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

https://twitter.com/MOH_Bahrain/status/1535268333255282694

ഈ അറിയിപ്പ് പ്രകാരം, മന്ത്രാലയം അറിയിച്ചിട്ടുള്ള ബഹ്‌റൈനിലെ വിവിധ COVID-19 ടെസ്റ്റിംഗ് കേന്ദ്രങ്ങളുടെ പുതിയ പ്രവർത്തന സമയക്രമം താഴെ പറയുന്നു:

  • സൗത്തേൺ ഗവർണറേറ്റ് – ബഹ്‌റൈൻ സെന്റർ ഫോർ സ്ട്രാറ്റജിക്, ഇന്റർനാഷണൽ ആൻഡ് എനർജി സ്റ്റഡീസിന് സമീപത്തുള്ള COVID-19 ടെസ്റ്റിംഗ് കേന്ദ്രം: രാവിലെ 8 മണിമുതൽ ഉച്ചയ്ക്ക് 12 മണിവരെ; വൈകീട്ട് 4 മണിമുതൽ രാത്രി 10 മണിവരെ.
  • നോർത്തേൺ ഗവർണറേറ്റ് – സൽമാൻ സിറ്റിയിലെ COVID-19 ടെസ്റ്റിംഗ് കേന്ദ്രം: രാവിലെ 8 മണിമുതൽ ഉച്ചയ്ക്ക് 12 മണിവരെ; വൈകീട്ട് 4 മണിമുതൽ രാത്രി 10 മണിവരെ.
  • മുഹറഖ് ഗവർണറേറ്റ് – കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന് സമീപത്തുള്ള COVID-19 ടെസ്റ്റിംഗ് കേന്ദ്രം: രാവിലെ 8 മണിമുതൽ ഉച്ചയ്ക്ക് 12 മണിവരെ; വൈകീട്ട് 4 മണിമുതൽ രാത്രി 12 മണിവരെ.