ബഹ്‌റൈൻ: നാഷണാലിറ്റി, പാസ്സ്പോർട്സ് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് വകുപ്പ് പുതിയ വെബ്സൈറ്റ് പുറത്തിറക്കി

GCC News

ബഹ്‌റൈൻ നാഷണാലിറ്റി, പാസ്സ്പോർട്സ് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് വകുപ്പ് (NPRA) ഒരു പുതിയ ഔദ്യോഗിക വെബ്സൈറ്റ് പുറത്തിറക്കി. 2023 ജനുവരി 23-ന് ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

NPRA അണ്ടർസെക്രട്ടറി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൾറഹ്മാൻ അൽ ഖലീഫയാണ് ഈ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തത്. 2023 ജനുവരി 23-ന് ചേർന്ന NPRA അസിസ്റ്റന്റ് അണ്ടർസെക്രട്ടറിമാരുടെയും, ഡയറക്ടർമാരുടെയും യോഗത്തിൽ വെച്ചാണ് ഈ വെബ്സൈറ്റ് പുറത്തിറക്കിയത്.

Bahrain NPRA Website. Screen Capture.

https://www.npra.gov.bh/ എന്ന വിലാസത്തിൽ NPRA-യുടെ ഈ വെബ്സൈറ്റ് ലഭ്യമാണ്. ബഹ്‌റൈൻ ഇക്കണോമിക് വിഷൻ 2030-ന്റെ ഭാഗമായി ഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി.