ബഹ്‌റൈൻ: COVID-19 റാപിഡ് ടെസ്റ്റ് കിറ്റുകളുടെ നിരക്ക് കുറച്ചു

Bahrain

COVID-19 റാപിഡ് ആന്റിജൻ ടെസ്റ്റുകൾ നടത്തുന്നതിനുള്ള കിറ്റുകളുടെ വില 2 ദിനാറാക്കി കുറച്ചതായി ബഹ്‌റൈനിലെ നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ്‌ അറിയിച്ചു. ഇനി മുതൽ ഇത്തരം കിറ്റുകൾ ബഹ്‌റൈനിലെ ഫാർമസികളിൽ നിന്ന് 2 ദിനാറിന് ലഭിക്കുന്നതാണ്.

നേരത്തെ ഇത്തരം കിറ്റുകൾക്ക് നാല് ദിനാറായിരുന്നു ഈടാക്കിയിരുന്നത്. COVID-19 റാപിഡ് ടെസ്റ്റുകളിൽ പോസറ്റീവ് ആകുന്നവർ നിർബന്ധമായും പാലിക്കേണ്ടതായ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം മെയ് 22-ന് ഒരു ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കിയിരുന്നു.