ബഹ്‌റൈനിൽ 161 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 14, ചൊവാഴ്ച്ച അറിയിച്ചു. ഇതോടെ ബഹ്‌റൈനിലെ ആകെ COVID-19 ബാധിതരുടെ എണ്ണം 870 ആയി. 54 പേർ രോഗം ഭേദമായി ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്.
കൊറോണാ വൈറസ് ബാധിച്ച് ചികിത്സയിലിരുന്ന ഒരാൾ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 60 വയസുള്ള ഒരു ബഹ്‌റൈൻ പൗരനാണ് മരിച്ചത്. ബഹ്‌റിനിൽ ഇതുവരെ 7 പേർ COVID-19 നെ തുടർന്ന് മരിച്ചിട്ടുണ്ട്.