ബഹ്‌റൈൻ: COVID-19 അലേർട്ട് ലെവൽ സംവിധാനം താത്കാലികമായി നിർത്തലാക്കി

GCC News

രാജ്യത്തെ COVID-19 നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനായി ഉപയോഗിച്ചിരുന്ന ട്രാഫിക് ലൈറ്റ് അലേർട്ട് ലെവൽ സംവിധാനം താത്കാലികമായി നിർത്തലാക്കിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2022 മാർച്ച് 28-ന് രാത്രിയാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

2022 മാർച്ച് 28 മുതൽ ഈ അലേർട്ട് ലെവൽ സംവിധാനം നിർത്തലാക്കിയിട്ടുണ്ട്. രാജ്യത്തെ COVID-19 രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ഈ തീരുമാനം.

2022 മാർച്ച് 28 മുതൽ രാജ്യത്തെ ഇൻഡോർ, ഔട്ഡോർ ഇടങ്ങളിൽ മാസ്കുകളുടെ ഉപയോഗം നിർബന്ധമല്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. രോഗബാധയേൽക്കുന്നതിന് കൂടുതൽ സാധ്യതയുള്ള പ്രായമായവർ, വിട്ടുമാറാത്ത അസുഖങ്ങളുള്ളവർ തുടങ്ങിയവരുമായി ഇടപഴകുന്ന അവസരത്തിൽ മാസ്കുകൾ ഉപയോഗിക്കാൻ മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.