ബഹ്‌റൈൻ: ഫെബ്രുവരി 7 മുതൽ വിദ്യാലയങ്ങളിൽ 30 ശതമാനം ജീവനക്കാർക്ക് മാത്രം പ്രവേശനം

Bahrain

ഫെബ്രുവരി 7 മുതൽ രാജ്യത്തെ വിദ്യാലയങ്ങളിൽ മുപ്പത് ശതമാനം ജീവനക്കാർക്ക് മാത്രമാണ് നേരിട്ട് ഹാജരാകുന്നതിന് അനുമതി നൽകുന്നതെന്ന് ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 7 മുതൽ ഓരോ ആഴ്ച്ച തോറും 30 ശതമാനം ജീവനക്കാർ ഊഴമിട്ട് ഹാജരാകുന്ന രീതിയിലായിരിക്കും ഇത് നടപ്പിലാക്കുന്നത്.

രാജ്യത്തെ COVID-19 പ്രതിരോധത്തിന് നേതൃത്വം നൽകുന്ന നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്‌സിന്റെ നിർദ്ദേശ പ്രകാരമാണ് ഈ തീരുമാനം. ഫെബ്രുവരി 7 മുതൽ 20 വരെയാണ് നിലവിൽ ഈ നിയന്ത്രണങ്ങൾഏർപെടുത്തിയിട്ടുള്ളത്. ഈ തീരുമാന പ്രകാരം, ഫെബ്രുവരി 7 മുതൽ ഒരാഴ്ച്ചത്തേക്ക് 30 ശതമാനം ജീവനക്കാർ, ഫെബ്രുവരി 14 മുതൽ മറ്റൊരു 30 ശതമാനം ജീവനക്കാർ എന്നിങ്ങനെ ജീവനക്കാർ ഊഴമിട്ട് ഹാജരാകുന്നതാണ്.