2022 ഏപ്രിൽ 17 മുതൽ രാത്രി സമയങ്ങളിൽ അൽ ഫത്തേഹ് ഹൈവേയിൽ തെക്ക് ദിശയിൽ തറാഫാ ബിൻ അൽ അബ്ദ് സ്ട്രീറ്റ് മുതൽ ഷെയ്ഖ് ദുഐജ്ജ് സ്ട്രീറ്റ് വരെയുള്ള മേഖലയിൽ സമ്പൂർണ്ണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ബഹ്‌റൈൻ അധികൃതർ അറിയിച്ചു. 2022 ഏപ്രിൽ 14-നാണ് ബഹ്‌റൈൻ മിനിസ്ട്രി ഓഫ് വർക്സ് ഇക്കാര്യം അറിയിച്ചത്.
ഈ മേഖലയിലൂടെയുള്ള ഗതാഗതം എക്സിബിഷൻസ് അവന്യൂവിലേക്ക് തിരിച്ച് വിടുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഏപ്രിൽ 17 മുതൽ ഏഴ് ദിവസങ്ങളിൽ (വാരാന്ത്യ ദിനങ്ങൾ ഒഴികെ) രാത്രി 1 മണി മുതൽ രാവിലെ 5 മണിവരെയാണ് ഈ നിയന്ത്രണം.

അൽ ഫത്തേഹ് ഹൈവേയിലെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനായാണ് ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് മിനിസ്ട്രി ഓഫ് വർക്സ് ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.