ബഹ്‌റൈൻ ഇന്റർനാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ COVID-19 രോഗബാധിതർക്കായുള്ള പുതിയ ചികിത്സാ കേന്ദ്രം ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗവൺമെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബഹ്‌റൈൻ ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിലെ ഹാളുകളിൽ COVID-19 ചികിത്സാ സേവനങ്ങൾ നൽകുന്നതിനായുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.
ഹോം ഐസൊലേഷനിൽ തുടരാവുന്ന രീതിയിലുള്ള തീവ്രത കുറവുള്ള COVID-19 രോഗബാധയുള്ളവർക്കാണ് ഈ കേന്ദ്രത്തിൽ നിന്ന് ചികിത്സകൾ നൽകുന്നത്. ഇതിന് ആവശ്യമായ വിവിധ വിഭാഗങ്ങൾ പൂർണ്ണമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളോടെ ഇവിടെ ഒരുക്കിയിട്ടുണ്ട്.