കിംഗ് ഫഹദ് പാലത്തിലൂടെ ബഹ്റൈനിലേക്ക് പ്രവേശിക്കുന്നവർക്കുള്ള യാത്ര നിർദ്ദേശങ്ങൾ

Bahrain

കിംഗ് ഫഹദ് പാലത്തിലൂടെ ബഹ്റൈനിലേക്ക് പ്രവേശിക്കുന്ന യാത്രികർക്കുള്ള യാത്ര മാർഗ്ഗനിർദ്ദേശങ്ങളിൽ 2021 മെയ് 9 മുതൽ മാറ്റം വരുത്തിയതായി കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റി അറിയിച്ചു. ഇതിന്റെ ഭാഗമായി COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് കിംഗ് ഫഹദ് പാലത്തിലൂടെ ബഹ്റൈനിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ PCR പരിശോധകൾ, ക്വാറന്റീൻ എന്നിവ ഒഴിവാക്കിയിട്ടുണ്ട്.

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർ കിംഗ് ഫഹദ് പാലത്തിലൂടെ ബഹ്റൈനിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയിട്ടുള്ള നിർദ്ദേശങ്ങൾ:

  • ഇവർക്ക് ബഹ്‌റൈനിലെത്തിയ ശേഷം PCR ടെസ്റ്റ് ആവശ്യമില്ല.
  • ഇവർക്ക് ക്വാറന്റീൻ നടപടികൾ ആവശ്യമില്ല.
  • ഈ ഇളവിനായി ഇവർ ബഹ്‌റൈനിൽ പ്രവേശിക്കുന്ന വേളയിൽ, ബഹ്‌റൈനിൽ നിന്ന് വാക്സിൻ സ്വീകരിച്ചതിന്റെ/ രോഗമുക്തി നേടിയതിന്റെ ഔദ്യോഗിക രേഖകൾ, അല്ലെങ്കിൽ ജി സി സി രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയങ്ങൾ നൽകിയിട്ടുള്ള ഔദ്യോഗിക വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ/ രോഗമുക്തി നേടിയതിന്റെ ഔദ്യോഗിക രേഖകൾ എന്നിവയിലൊന്ന് ഹാജരാക്കേണ്ടതാണ്.
  • വാക്സിൻ സ്വീകരിച്ചതിന്റെ തെളിവായി തങ്ങളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് അതാത് രാജ്യത്തിന്റെ ഔദ്യോഗിക മൊബൈൽ അപ്ലിക്കേഷനിലൂടെ പരിശോധനയ്ക്കായി ഹാജരാക്കേണ്ടതാണ്.

6 മുതൽ 17 വയസ്സ് വരെ പ്രായമുള്ള യാത്രികർ, വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാത്തവർ എന്നീ വിഭാഗങ്ങൾക്ക് മേൽപ്പറഞ്ഞ ഇളവുകൾ ബാധകമല്ല. രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള നിബന്ധനകളിൽ മാറ്റങ്ങൾ വരുത്താൻ ബഹ്‌റൈനിലെ COVID-19 പ്രതിരോധ നടപടികളുടെ ചുമതലയുള്ള നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്സ് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.